കൊച്ചി: ഗതാഗത കുരുക്കിനിടെ എംപിയുടെ വാഹനം മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷം. കാലടിയിലാണ് ബെന്നി ബഹനാന്‍ എംപിയുടെ ഡ്രൈവറും നാട്ടുകാരും ഏറ്റുമുട്ടിയത്.
ഗതാഗത കുരുക്കിനിടെ വാഹനം മുന്നോട്ടെടുത്തത് ചോദ്യം ചെയ്തയാളെ ബെന്നി ബഹനാന്റെ ഡ്രൈവര്‍ തല്ലിയതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
കാലടി ഭാഗത്ത് ഗതാഗതകുരുക്ക് രൂക്ഷമാണ്. അതിനിടെയാണ് എംപിയുടെ വാഹനം മുന്നോട്ട് എടുക്കാന്‍ തുടങ്ങിയത്. ഇതോടെ എതിര്‍ഭാഗത്തുനിന്നും വരുന്ന വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യം വന്നു. തുടര്‍ന്ന് ഗതാഗതകുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
അടി കിട്ടിയ ആള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലിസ് പിടികൂടിയ എംപിയുടെ ഡ്രൈവറെ വിട്ടയക്കും.