കോടികളുടെ നിക്ഷേപത്തട്ടിപ്പ്: പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന

കൊച്ചി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ വ്യവസായി പ്രവീണ്‍ റാണ കേരളം വിട്ടെന്ന് സൂചന. പൂനെ, ബെംഗളൂരു നഗരങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണു പ്രവീണ്‍ റാണ.

മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ടായെങ്കിലും കോടതിയെ സമീപിച്ചിട്ടില്ല. കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും റാണയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയാണ് പ്രവീണ്‍ റാണ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.