ബലാത്സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പിരിച്ചുവിട്ടു

ബലാത്സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചു വിട്ടു.

പൊലീസ് അക്ട് 86 പ്രകാരമാണ് നടപടി. ഈ വകുപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നത്. മുളവുകാട് പട്ടികജാതിയില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഡിജിപിയുടെ നടപടി.

പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും രോഗമാണന്നു പറഞ്ഞ് ഹാജരായിരുന്നില്ല. 15 തവണ വകുപ്പ് തല നടപടിയും ആറ് തവണ സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു.

സുനു പ്രതിയായ ആറ് ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ ഒമ്പത് തവണ വകുപ്പുതല അന്വേഷണവും ശിക്ഷാ നടപടിയും നേരിട്ടിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.