വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഗുരുതര വിഴ്ച സംഭവിച്ചുവെന്ന് മരിച്ച തോമസിന്റെ കുടുംബം. തോമസിന് ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി മകള്‍ സോന മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികില്‍സ നല്‍കാന്‍ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. മികച്ച ചികില്‍സ കിട്ടിയില്ല. ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു. പരാതിയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്.