കൊച്ചി: ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതി ചേര്‍ക്കാനൊരുങ്ങി കസ്റ്റംസ്. ശിവശങ്കറിനൊപ്പമുള്ള യാത്രകളിൽ നാലു തവണ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന പറഞ്ഞു.
പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാകാനാണ് സാധ്യത. നിലവില്‍ സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയിലും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.