ക്രഷറുമായി ബന്ധപ്പെട്ട പണം ഇടപാട്; പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

ക്രഷറുമായി ബന്ധപ്പെട്ട പണം ഇടപാട്; പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു. ക്രഷറിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പി.വി അന്‍വര്‍ എംഎല്‍എയെ ചോദ്യംചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.