വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; സാമൂഹിക അകലവും പാലിക്കണം: ഉത്തരവിറക്കി സര്‍ക്കാര്‍

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; സാമൂഹിക അകലവും പാലിക്കണം: ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഉത്തരവ് ഇറങ്ങിയത് മുതല്‍ നിയമം പ്രാബല്യത്തിലായെന്നും വിജ്ഞാപനത്തിലുണ്ട്.

പല സ്ഥലങ്ങളിലും കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്.

ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വാഹനങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസര്‍ ഉപയോഗിക്കണം. പൊതു, തൊഴില്‍ ഇടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗത്തിന് സൗകര്യം ഒരുക്കണം.

സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ഉപയോക്താക്കള്‍ക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നല്‍കണമെന്നും ഉത്തരവിലുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.