ഗുണ്ടാ ബന്ധം: മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റും; വിജിലന്‍സ് അന്വേഷണത്തിനും സാധ്യത

ഗുണ്ടാ ബന്ധം: മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റും; വിജിലന്‍സ് അന്വേഷണത്തിനും സാധ്യത

തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റും. സംഭവത്തില്‍ എസ്.എച്ച്.ഒ സജീഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പൊലീസുകാര്‍ക്ക് ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഗുണ്ടകളുമായി ബന്ധമുള്ള ഡിവൈഎസ്പി മാര്‍ക്കെതിരായ നടപടി ശുപാര്‍ശ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിട്ടുണ്ട്. ഇതില്‍ ഇന്നു തന്നെ തീരുമാനമുണ്ടായേക്കും.

പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തെ 160 ഓളം എസ്എസ്ഒമാര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകുമെന്നാണ് സൂചന. ഗുണ്ടാ ആക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.