വിഷുവിന് കേരളത്തിലെ ക്രിസ്ത്യാനികളെ വിരുന്നൂട്ടാന്‍ ബിജെപി; ലക്ഷ്യം ഫുഡിന് പകരം വോട്ട്

വിഷുവിന് കേരളത്തിലെ ക്രിസ്ത്യാനികളെ വിരുന്നൂട്ടാന്‍ ബിജെപി; ലക്ഷ്യം ഫുഡിന് പകരം വോട്ട്

ന്യൂഡല്‍ഹി: വിഷുവിന് കേരളത്തിലെ ക്രിസ്ത്യാനികളെ വിരുന്നൂട്ടാന്‍ പദ്ധതിയിട്ട് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ ക്രിസ്ത്യാനികളെ വിരുന്നിന് ക്ഷണിക്കാനാണ് ലക്ഷ്യം. ഡല്‍ഹിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒന്നര കോടി ആളുകള്‍ക്ക് സൗജന്യമായി കേന്ദ്രം അഞ്ച് കിലോ അരി നല്‍കി കൊണ്ടിരിക്കുകയാണെന്നും ഇത് പിണറായിയുടെ അരിയല്ലെന്നും മോഡിയുടെ അരിയാണെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.