കൊച്ചി: ക്വാറി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്നാം വട്ടമാണ് ഇഡി അന്‍വറിനെ ചോദ്യം ചെയ്യുന്നത്.
കര്‍ണാടക ക്വാറി ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പി.വി അന്‍വറിന്റെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്.
ക്വാറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതടക്കമുള്ള നിരവധി പരാതികളാണ് ഇഡി പരിശോധിക്കുന്നത്.
മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും അക്കാര്യത്തില്‍ കുറച്ച് ദിവസത്തില്‍ വ്യക്തത വരുമെന്നും പി.വി അന്‍വര്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.