ബാർ കോഴ കേസ്: ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

ബാർ കോഴ കേസ്: ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിന്  ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ സ്‌പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കോഴ ആരോപണം ഉയർന്ന സമയം ചെന്നിത്തല മന്ത്രി ആയിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.