തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വസ്തുക്കള്‍ കണ്ടുകെട്ടല്‍ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ. കോടതിയെ മുന്‍ നിര്‍ത്തി വിവേചനപരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. നഷ്ട്ടപരിഹാരം ഈടാക്കുന്നതില്‍ കോടതി ആവേശം കാണിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും അഷ്റഫ് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് അഷ്റഫ് വിമര്‍ശിച്ചു. കോടതിയെ മുന്‍ നിര്‍ത്തി വിവേചനപരമായ നടപടിയെടുക്കുകയാണെന്നും അഷ്റഫ് കുറ്റപ്പെടുത്തി.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിന്റെ വീടും പുരയിടവും തഹസില്‍ദാറുടെ നേതൃത്വത്തില്‍ കണ്ടുകെട്ടി. നാല് ജില്ലകളിലായി അഞ്ച് നേതാക്കളുടെ സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. ഇന്ന് അഅഞ്ചിനകം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.