ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം: കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം: കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോ തുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. 

അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണ്. ഐഎസ്ആര്‍ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. 

ആന്ധ്രാ പ്രദേശില്‍ നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്.

അപകട വിവരമറിഞ്ഞ് അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊ ലീസ് സ്ഥലത്തെത്തിയെങ്കിലും കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായില്ല. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെടുത്തത്.

അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.