വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക്

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക്

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ് വർക്കർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തന്റെ ടീമിൻ സമർപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുൽഖർ പറഞ്ഞു. ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നതെന്ന് പറഞ്ഞ യുവനടൻ ശൈലജ ടീച്ചർക്ക് നന്ദിയും പറഞ്ഞു.

വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടവരിൽ നഴ്സ് ആയ രേഷ്മ മോഹൻദാസും ,ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച എന്നിവരും വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.