വയനാട്: വയനാട്ടില്‍ 112 ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയില്‍ ആണ്. ഇവിടെ ശക്തമായ സുരക്ഷാ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ കൂടി കണക്കിലെടുത്താണ് ഇവിടെ ശക്തമായ സുരക്ഷാ ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് താലൂക്കുകളിലായി 112 ബൂത്തുകള്‍ ആണ് നിലവില്‍ നക്സല്‍ ഭീഷണി ഉണ്ടെന്ന് കരുതുന്നത്. ഈ ബൂത്തുകള്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തി നിരീക്ഷിക്കുകയും ചെയ്യും. കൂടാതെ തണ്ടര്‍ബോള്‍ട്ട് സേനയെയും ഇവിടെ സുരക്ഷക്കായി നിയോഗിക്കും.