പെട്രോൾ ഡീസൽ വില തുടർച്ചയായി ആറാം ദിവസവും വർധിപ്പിച്ചു

പെട്രോൾ ഡീസൽ വില തുടർച്ചയായി ആറാം ദിവസവും  വർധിപ്പിച്ചു

കൊച്ചി: പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 82.44 പൈസയാണ്. ഡീസൽ വില 76.34 പൈസയും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. അടുത്ത ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇന്ധന വിലവര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.