പാസ്‌വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്

പാസ്‌വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്

പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഇനി മുതല്‍ ഒരു വീട്ടിലുള്ളവര്‍ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിന്റെ പാസ്‌വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്ഡേറ്റിലാണ് നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

ഉപയോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപയോക്താക്കള്‍ ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.

ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ്‌വേഡ് കൈമാറുന്നതിന് ഉപയോക്താവ് അധിക തുക നല്‍കണം. പുറത്തു നിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് ഉണ്ടാകുക. പരമാവധി ഉപഭോക്താക്കളെ പണം നല്‍കി നെറ്റ്ഫ്‌ളിക്‌സ് കാണാന്‍ നിര്‍ബന്ധിതരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.