തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ലിറ്ററിന് ഒരു പൈസയുടെ അധിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ ആയിരം ലീറ്ററിന് ഇനി പത്ത് രൂപ അധികം നല്‍കണം. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു ചെറിയ കുടുംബം 200 മുതല്‍ 400 രൂപ വരെ കൂടുതലായി നല്‍കേണ്ടി വരും. ബിപിഎല്‍ വിഭാഗത്തിന് വര്‍ധനവ് ബാധകമല്ല.
സംസ്ഥാനത്തത് 27 ലക്ഷം പൈപ്പ്ലൈന്‍ കണക്ഷനുകളാണുള്ളത്. ഇതില്‍ 22 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളും. വെള്ളക്കരം കൂട്ടുന്നതിലൂടെ 250 കോടി രൂപ അധികമായി പിരിച്ചെടുക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.