ജനദ്രോഹ ബജറ്റ്; നിയമസഭയില്‍ നാല് എംഎല്‍എമാരുടെ അനിശ്ചിത കാല സത്യാഗ്രഹം: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് അക്രമാസക്തം

ജനദ്രോഹ ബജറ്റ്; നിയമസഭയില്‍ നാല് എംഎല്‍എമാരുടെ അനിശ്ചിത കാല സത്യാഗ്രഹം: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് അക്രമാസക്തം

തിരുവനന്തപുരം: ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് നാല് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പില്‍, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.

ബജറ്റ് പൊതു ചര്‍ച്ചക്ക് മുന്‍പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും.

13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയും സെസും പിന്‍വലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഇന്ന് പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു.

ഇതിനിടെ നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി. സഭാ ഗേറ്റിനു മുമ്പില്‍ ഇരുചക്ര വാഹനം പ്രവര്‍ത്തകര്‍ കത്തിച്ചു.

ജനരോഷം കണക്കിലെടുത്ത് ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ധനസെസ് രണ്ടു രൂപ കൂട്ടിയത് ഒരു രൂപയായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചേക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.