കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ പ്രതികളാകും. വ്യാജ രേഖ ചമയ്ക്കല്‍, പ്രേരണ തുടങ്ങിയ കുറ്റങ്ങളിലാകും അന്വേഷണം നടത്തുകയെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ആശുപത്രി മെഡിക്കല്‍ റിക്കോര്‍ഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് പുറത്തായത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്ന് നഗരസഭ ജീവനക്കാരിയോട് ആവശ്യപ്പെടുന്നതിന്റെ സന്ദേശങ്ങളാണ് പുറത്തു വന്നത്.
അനില്‍കുമാര്‍ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയില്‍ തിരുത്താനാണെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. മെഡിക്കല്‍ റിക്കോര്‍ഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്.