കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറയ്ക്കും: ഗതാഗത മന്ത്രി

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറയ്ക്കും: ഗതാഗത മന്ത്രി

കൊച്ചി: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കോവിഡ് കാരണം കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ആരംഭിച്ചത്.

പൂര്‍ണ തോതില്‍ സര്‍വീസുകള്‍ ആരംഭിക്കുമ്പോൾ ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വൈറ്റില കെഎസ്‌ആര്‍ടിസി ബസ് അപകടം നടന്ന സ്‌ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. വൈറ്റില അപകടം കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പിൽ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിയ്ക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.


കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.