ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത്; ആദിവാസി യുവാവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സര്‍ജന്‍

ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായത്; ആദിവാസി യുവാവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സര്‍ജന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മര്‍ദനമേറ്റ ആദിവാസി യുവാവ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍. മരിച്ച വിശ്വനാഥന്റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളില്ല.

ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു. വിശ്വനാഥന്റെ കല്‍പ്പറ്റ പാറവയലിലെ വീട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കാന്‍ നടപടി വേണമെന്നും കുടുംബം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടരുകയാണ്. സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരുസംഘം മര്‍ദിച്ചിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ചയാണ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.