എന്‍ഐഎ റെയ്ഡ്; ആലുവയിലെ പണമിടപാട് സ്ഥാപന നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍

എന്‍ഐഎ റെയ്ഡ്; ആലുവയിലെ പണമിടപാട് സ്ഥാപന നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍

കൊച്ചി: സ്വകാര്യ പണമിടപാട് നടത്തിപ്പുകാരനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന അശോകനാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയ ഡയറികളും കണ്ടെടുത്തു.

ആലുവയില്‍ വാടകക്ക് താമസിക്കുന്ന സീനു മോന്‍ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീന്‍. ഇയാള്‍ ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് നാളെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോയമ്പത്തൂര്‍, മംഗലാപുരം സ്‌ഫോടനക്കേസിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലായി 60 കേന്ദ്രങ്ങൡ എന്‍ഐഎ റെയ്ഡ് നടത്തിയത്.

ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലുമാണ് റെയ്ഡ് നടക്കുന്നത്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും പരിശോധനകളുടെ തുടര്‍ച്ചയായാണ് എറണാകുളത്തും പരിശോധന. മംഗലാപുരം സ്‌ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.