കോഴിക്കോട്: ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാതായതോടെ കാരുണ്യ ഫാര്‍മസികളിലും ഗവ. മെഡിക്കല്‍ കോളജുകളിലും പ്രതിസന്ധി. വൃക്ക, കരള്‍ അടക്കമുള്ള അവയവങ്ങള്‍ മാറ്റിവെച്ച രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകളായ പാന്‍ഗ്രാഫ്, വിന്‍ഗ്രാഫ്, ടക്ഫാ, മോഫെറ്റല്‍ 500 എം.ജി. തുടങ്ങിയ മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.
ആറുമാസത്തോളമായി ഈ മരുന്നുകള്‍ കാരുണ്യ ഫാര്‍മസിയില്‍ ലഭിക്കാറില്ല. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ലഭിക്കുന്നുണ്ടെങ്കിലും രണ്ടും മൂന്നും ഇരട്ടി വിലയാണ് ഈടാക്കുന്നത്. മരുന്നുനിര്‍ത്തിയാല്‍ ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥയിലാണ് രോഗികളെന്ന് വൃക്കരോഗികളുടെ സംഘടനകള്‍ പറഞ്ഞു.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍.) ഏജന്‍സികള്‍ വഴി മെഡിക്കല്‍ കോളജുകള്‍ക്കും കാരുണ്യ ഫാര്‍മസികള്‍ക്കും മരുന്ന് വിതരണം ചെയ്ത വകയില്‍ കോടികള്‍ കുടിശികയാണ്. അതിനാല്‍ പല മരുന്നുവിതരണ ഏജന്‍സികളും മരുന്ന് നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്.