അറസ്റ്റ് നിയമവിരുദ്ധം: ജാമ്യാപേക്ഷയിൽ ബിനീഷ് കോടിയേരി

അറസ്റ്റ് നിയമവിരുദ്ധം: ജാമ്യാപേക്ഷയിൽ ബിനീഷ് കോടിയേരി

തിരുവനന്തപുരം : തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ജാമ്യാപേക്ഷയില്‍ ബിനീഷ് കോടിയേരി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നടത്തിയതെന്നും അപേക്ഷയില്‍ ബിനീഷ് പറയുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ ബിനീഷ് സാക്ഷികളെ സ്വാധീനിക്കുമെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞത്.

ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന വ്യക്തികളുടെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ഇ ഡി നീക്കമുണ്ടെന്ന് വിവരം. അതേസമയം കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി എട്ടാം തീയതി അവസാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.