മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: 17 പേർക്ക് പരിക്ക്‌; അപകടം മധ്യപ്രദേശിലേക്കുള്ള വിനോദയാത്രയ്ക്കിടെ

മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: 17 പേർക്ക് പരിക്ക്‌; അപകടം മധ്യപ്രദേശിലേക്കുള്ള വിനോദയാത്രയ്ക്കിടെ

 തൃശ്ശൂർ: മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 ഓളം പേർക്ക് പരിക്ക്‌. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റവരെ ജബൽപൂർ ആശുപത്രിയിലേക്കും മറ്റുള്ളവരെ പ്രാദേശിക ആശുപത്രിയിലേക്കും മാറ്റി. 

ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ ഇവർ കഴിഞ്ഞ പതിനാലിനാണ് ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയ്ക്ക് പോയത്. രണ്ട് ബസിലായി ഏഴ് അധ്യാപകരും സംഘത്തിലുണ്ട്. ഇതിൽ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.