ആകാശിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പി.ജയരാജൻ: പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ല

ആകാശിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പി.ജയരാജൻ: പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ല

കണ്ണൂർ: ഒരുകാലത്ത് ഒപ്പം നിന്ന ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് പി.ജയരാജൻ. തില്ലങ്കേരിയിലെ പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ലെന്ന് തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ വിശദീകരണ യോഗത്തില്‍ സംസാരിക്കവേ പി.ജയരാജന്‍ പറഞ്ഞു. 

പാര്‍ട്ടി നേതൃത്വവും അംഗങ്ങളുമാണ് പാര്‍ട്ടിയുടെ മുഖം. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ട്. ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ആകാശിനെ പുറത്താക്കി. ക്വട്ടേഷന്‍ സംഘത്തിന്റെ ഒരു സേവനവും ഈ പാര്‍ട്ടിക്ക് വേണ്ടെന്നും പി.ജയരാജൻ പറഞ്ഞു. 

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഷ്ട്രീയ പൈതൃകമുള്ള നേതൃത്വമാണ് തില്ലങ്കേരിയിലേത്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിനെ നേരിടാന്‍ കരുത്തുള്ള നേതൃത്വമുണ്ട്. 

പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല. ക്വട്ടേഷന്‍ സംഘത്തെ ഒറ്റപ്പെടുത്തിയ പാര്‍ട്ടിയാണ് സിപിഎം എന്നും പി.ജയരാജന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.