ആറ് മാസം ഗര്‍ഭിണിയായ ആദിവാസി യുവതി കാട്ടിനുള്ളില്‍ പ്രസവിച്ചു

ആറ് മാസം ഗര്‍ഭിണിയായ ആദിവാസി യുവതി കാട്ടിനുള്ളില്‍ പ്രസവിച്ചു

പാലക്കാട്: ആദിവാസി സ്ത്രീ ഉള്‍ക്കാട്ടില്‍ പ്രസവിച്ചു. മംഗലം ഡാം തളികക്കല്ലിലാണ് സംഭവം. ഉള്‍ക്കാട്ടിലെ തോടിന് സമീപമാണ് സ്ത്രീ പ്രസവിച്ചത്.

പ്രസവ സമയത്ത് ഭര്‍ത്താവും ഭര്‍തൃ സഹോദരിയും ഒപ്പമുണ്ടായിരുന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് നാലിനാണ് ആറുമാസം ഗര്‍ഭിണിയായ സുജാത വനത്തിനുള്ളില്‍ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇവരെ ഫെബ്രുവരി 16 ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെ നില്‍ക്കാന്‍ കഴിയാതെ അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ യുവതി താമസിച്ചുവരുന്ന ഊരില്‍ ജലലഭ്യത ഉള്‍പ്പെടെ കുറവായിരുന്നതിനാല്‍ വനത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞത്. ഇവിടെ വെച്ചാണ് പ്രസവം നടന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.