ശിവശങ്കര്‍ ഒന്നും മിണ്ടുന്നില്ല; വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇ.ഡി

ശിവശങ്കര്‍ ഒന്നും മിണ്ടുന്നില്ല; വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇ.ഡി

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31 നാണ് ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്.


മാര്‍ച്ച് എട്ടു വരെയാണ് ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി. ഒമ്പത് ദിവസം കസ്റ്റഡിയിലെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടില്ല.

അതേസമയം കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14 ന് രാത്രി 11.45 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.