വീണ്ടും കേബിള്‍ കുരുക്ക്; ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്ക്

വീണ്ടും കേബിള്‍ കുരുക്ക്; ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്ക്

തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയില്‍ വിലങ്ങനെ കിടന്ന കേബിളില്‍ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്ക്. തളിക്കുളം ഹാഷ്മി നഗര്‍ സ്വദേശി കൊടുവത്ത് പറമ്പില്‍ ശോഭന, മകന്‍ ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്‌നര്‍ ലോറി കേബിളില്‍ കുരുങ്ങിയ ബൈക്ക് യാത്രികരെ വലിച്ചിഴച്ചു.

തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ ടെലഫോണ്‍ പോസ്റ്റിലെ കേബിള്‍ ആണ് അപകട കാരണം. പരുക്കേറ്റവര്‍ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.