ഭീഷണിപ്പെടുത്തി കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

ഭീഷണിപ്പെടുത്തി കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

മലപ്പുറം: ഗൃഹനാഥനെ ഭീഷണിപ്പെടുത്തി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി. ചന്ദ്രന്‍ പിടിയിലായത്.

വീടിന്റെ തറ നിര്‍മിക്കുന്ന സ്ഥലത്തുനിന്ന് ചെങ്കല്ല് വെട്ടിയതില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.