പീഡനക്കേസ് പ്രതിയെ അന്വേഷിച്ചിറങ്ങി; നാലംഗ പോലീസ് സംഘം വനത്തില്‍ കുടുങ്ങി

പീഡനക്കേസ് പ്രതിയെ അന്വേഷിച്ചിറങ്ങി; നാലംഗ പോലീസ് സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ തപ്പി പോയ പൊലീസ് ഉദ്യോഗസ്ഥര്‍ വനത്തില്‍ കുടുങ്ങി. വണ്ടിപ്പെരിയാര്‍ സത്രം വനത്തിലാണ് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. റാന്നിയില്‍ നിന്നും എത്തിയ പൊലീസ് സംഘമാണ് വനത്തില്‍ കുടുങ്ങിയത്.

പോക്‌സോ കേസിലെ പ്രതിയായ മലമ്പണ്ടാരം വിഭാഗത്തില്‍പെട്ട ജോയി എന്ന ആളെ അന്വേഷിച്ച് റാന്നി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എട്ട് അംഗ പൊലീസ് സംഘം എരുമേലി റേഞ്ചില്‍ ഉള്‍പ്പെട്ട വനത്തിലൂടെ വണ്ടിപ്പെരിയാര്‍ സത്രം വനമേഖലയില്‍ എത്തിയത്.

ഇതില്‍ റാന്നി ഡിവൈ.എസ്.പി സന്തോഷ് കുമാറും പമ്പ സി.ഐ മഹേഷും രണ്ട് പോലീസുകാരും മുന്‍പേ വനത്തിനു പുറത്തെത്തി.
ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരു പോലീസുകാരന് നെഞ്ചുവേദന അനുഭവപെടുകയും കാടിനുള്ളില്‍ ഇരിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരാണ് വനത്തിനുള്ളില്‍ കുടുങ്ങിയത്. ഇവര്‍ക്കായി വണ്ടിപ്പെരിയാര്‍ പൊലീസ്, പീരുമേട് ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.