അട്ടപ്പാടി: അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തിയാണ് ആനയെ ഓടിച്ചത്. നഞ്ചന്‍ അപ്പോഴേക്കും മരിച്ചിരുന്നു.