സ്റ്റേഷന്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ഞായറാഴ്ച്ച ഓടില്ല

സ്റ്റേഷന്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ഞായറാഴ്ച്ച ഓടില്ല

തിരുവനന്തപുരം: റെയില്‍വെ സ്റ്റേഷനുകളില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഞായറാഴ്ച്ച ജനശതാബ്ദി സര്‍വീസ് റദ്ദാക്കിയെന്ന് റെയില്‍വെ അറിയിച്ചു.

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയാണ് താല്‍കാലികമായി റദ്ദാക്കിയത്. തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷനുകളിലാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.

ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിനാണ് പൂര്‍ണമായും റദ്ദാക്കിയത്. മറ്റന്നാള്‍ കണ്ണൂരില്‍ നിന്ന് തിരിച്ചും ജനശതാബ്തി സര്‍വീസ് നടത്തില്ല.

ഇതിനു ശേഷം സര്‍വീസ് സാധാരണ നിലയില്‍ നടക്കും. മറ്റു ട്രെയിനുകള്‍ റദ്ദാക്കിയതായി അറിവില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.