റാന്നി: പീഡന കേസ് പ്രതിയെ അന്വേഷിച്ചു പത്തനംതിട്ട റാന്നിയിൽ നിന്ന് പോയ പൊലീസ് സംഘം കാട്ടിൽ കുടുങ്ങി. റാന്നി ഡി.വൈ.എസ്.പി സന്തോഷിന്റെ നേതൃതത്തിലുള്ള ഏഴഗ സംഘമാണ് വണ്ടിപെരിയാർ സത്രത്തിനടുത്ത് കുടുങ്ങിയത്.
എട്ട് പേരുള്ള സംഘത്തിലെ നാലു പേരെയാണ് കാണാതായത്. പൊലീസ് സംഘം ഒന്നര മണിക്കൂറോളം വഴിയാറിയാതെ കാടിനുള്ളിൽ കറങ്ങി. പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കാണാതായവരെ കണ്ടെത്തി തിരികെ എത്തിച്ചു.
പീഡിന കേസിലെ പ്രതിയായ ആദിവാസി യുവാവിനെ അന്വേഷിച്ചാണ് പൊലീസ് കാടിനുള്ളിൽ കയറിയത്. പ്രതിയെ കണ്ടെത്താനായില്ല.