പാലക്കാട്: പുല്ല് വെട്ടാന്‍ പോയ വൃദ്ധനെ അട്ടപ്പാടിയില്‍ കാട്ടാന ചവിട്ടിക്കൊന്നു. മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചൻ (60) ആണ് കൊല്ലപ്പെട്ടത്.
പുല്ല് വെട്ടാനായി വനാതിർത്തിയിൽ എത്തിയ നഞ്ചനെ കാട്ടാന അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ എട്ട് മാസത്തിനിടെ അട്ടപ്പാടിയിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്.