സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 42,880 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 42,880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,360 രൂപയയായി. പവന് 42,880 രൂപയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 5,135 രൂപയും പവന് 41,080 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി രണ്ടു മുതല്‍ 27 വരെയുള്ള 25 ദിവസം കൊണ്ട് സ്വര്‍ണ വില പവന് 1800 രൂപ ഇടിഞ്ഞിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ട് തവണയായി 680 രൂപ വര്‍ധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില താണിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.