തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാലയുടെ മികച്ച അധ്യാപകനുള്ള 2020 ലെ അവാർഡ് ( ആയുർവേദ ), തിരുവനന്തപുരം ഗവ. ആയുർവേദ കോളെജിലെ അസ്സോസിയേറ്റ് പ്രൊഫസറും ആർഎംഒയുമായ ഡോ. എസ്. ഗോപകുമാറിന്.കേരള സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുർവേദ വിദ്യാഭ്യാസ കൗൺസിലിന്റെയും മികച്ച അധ്യാപകനുള്ള അവാർഡ് ഡോ. എസ്. ഗോപകുമാർ നേരത്തെ നേടിയിട്ടുണ്ട്. സർവകലാശാല കലാപ്രതിഭ ആയിരുന്ന ഡോ. ഗോപകുമാർ ഒരു കവിയും പ്രഭാഷകനും കൂടിയാണ്. പട്ടം ആദർശ് നഗറിൽ ശ്രീഭവനിൽ ശ്രീകണ്ഠൻ നായരുടെയും കൃഷ്ണകുമാരി അമ്മയുടെയും മകനാണ്. വിനയ ആണ് ഭാര്യ. അമേയ മകളും.