ഡിസംബര്‍ 18 ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ [email protected] എന്ന വിലാസത്തില്‍ ഡിസംബര്‍ 15 ന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. രണ്ട് പോലീസ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ വീതം എല്ലാ ആഴ്ചയും ഓണ്‍ലൈനായി പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്.
കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ പരാതികളാണ് കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി പരിഗണിച്ചത്.