പി.സി തോമസിന്റെ മകന്‍ ജിത്തു തോമസ് നിര്യാതനായി

പി.സി തോമസിന്റെ മകന്‍ ജിത്തു തോമസ് നിര്യാതനായി

കൊച്ചി: മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായ പി.സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) നിര്യാതനായി. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ തിരുവല്ല സ്വദേശിനി ജയത. ജോനാഥന്‍ (എട്ടാം ക്ലാസ്), ജോഹന്‍ (ആറാം ക്ലാസ്) എന്നിവര്‍ മക്കളാണ്. ഐടി എന്‍ജിനീയറായിരുന്നു ജിത്തു തോമസ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.