കണ്ണൂർ : ഗ്ലോബൽ മീഡിയ സെൽ ഡയറക്ടർ ഫാ ജോജി (ജോസഫ്) കാക്കരമറ്റത്തിന്റെ മാതാവ് , കണ്ണൂർ ചെങ്ങോം കാക്കരമറ്റത്തിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (90 വയസ്സ്) നിര്യാതയായി. ഫ്രാൻസിൽ സേവനമനുഷ്ഠിക്കുന്ന തലശ്ശേരി അതിരൂപതാംഗമായ ജോജി അച്ചനെക്കൂടാതെ ചിന്നമ്മ, മേരി, ജോണി, സെലിൻ, ഷാജി, ഷൈനി, ഷാന്റി എന്നീ മക്കളുമുണ്ട് പരേതയ്ക്ക്. മരുമക്കൾ ജോസ്, ജോയ്, മേഴ്സി, ലൂക്ക, ലിസ്സി, ജോയി, സാവേരിയോ.
മൃത സംസ്കാരം ഇന്ന് (5-12-2020) ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെങ്ങോം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.
പരേതയുടെ നിര്യാണത്തിൽ ഗ്ലോബൽ മീഡിയ സെൽ ചെയർമാൻ പ്രിൻസ് സി ചെറിയവാഡയിൽ, ചീഫ് കോർഡിനേറ്റർ ലിസി ഫെർണാണ്ടസ് , എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ രാജ്യങ്ങളിലുള്ള അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.