മുഖ്യമന്ത്രിക്ക്​ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം; കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിക്ക്​ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം; കെ. സുരേന്ദ്രന്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഇടതുമുന്നണിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ 'തദ്ദേശപ്പോര്' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ജാഗ്രത മൂലമാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം വിശ്വസിക്കാനാകുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണ്. ഇടത് സ്ഥാനാര്‍ഥികളും മുഖ്യമന്ത്രിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നില്ല.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ പേരുണ്ടാകും. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള അഴിമതികള്‍കൊണ്ട് പിണറായിയുടെ മുഖം വികൃതമായി. മുഖ്യമന്ത്രി കള്ളക്കടത്തിന് കൂട്ടുനിന്നു. അതിന് പ്രതിഫലവും ലഭിച്ചു. രാജ്യദ്രോഹികളുമായാണ് കോണ്‍ഗ്രസ് കൂട്ട് കൂടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.