LDF വെബ് റാലി;
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
50 ലക്ഷം പേർ അണിനിരക്കും

LDF വെബ് റാലി; <br/> മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും <br/> 50 ലക്ഷം പേർ അണിനിരക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം എല്ലാ വാർഡ്‌ കേന്ദ്രങ്ങളിലും എൽഡിഎഫ്‌ ശനിയാഴ്‌ച വെബ്‌ റാലി സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് ‌ആറിന്‌ നടക്കുന്ന റാലിയിൽ 50 ലക്ഷം പേർ അണിനിരക്കും.

കോവിഡ്‌ സാഹചര്യത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്തതിനാലാണ്‌ വെബ്‌ റാലി‌. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്യും. മുഖ്യമന്ത്രി അടക്കമുള്ള എൽഡിഎഫ്‌ നേതാക്കളുടെ പ്രസംഗങ്ങൾ എല്ലാ വാർഡു കേന്ദ്രങ്ങളിലും തൽസമയം ബിഗ്‌സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഓരോ കേന്ദ്രത്തിലും നൂറു പേർ ഒത്തുചേരും. മറ്റുള്ളവർ സാമൂഹ്യമാധ്യമങ്ങൾ വഴിയും ഡിജിറ്റൽ മാധ്യമങ്ങൾ വഴിയും പങ്കെടുക്കും. എഫ്.കോം/ഐഡി‌കേരളം, എഫ്.കോം/സിപിഐഎംകേരള എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലും യൂട്യൂബ്.കോം/സിപിഐഎംകേരള എന്ന യുട്യൂബ് ചാനലിലും തത്സമയം കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.