'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം'; സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം'; സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം.വി ഗോവിന്ദന്‍ പറയുന്നു.

സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ല. ആരോപണം പിന്‍വലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.