നടിയെ ആക്രമിച്ച കേസ്: തടസ്സ ഹര്‍ജിയുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസ്:  തടസ്സ ഹര്‍ജിയുമായി ദിലീപ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന്റെ തടസ്സ ഹര്‍ജി. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതിന് മുന്‍പ് തന്റെ വാദം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദിലീപിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരാകും.

കേസിലെ നാലാം പ്രതി വി.പി വിജീഷും സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിചാരണ കോടതി മാറ്റാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് കോടതി പിരിയും മുന്‍പ് ഹര്‍ജി പരിഗണിച്ചേക്കും. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിചാരണ കോടതി നടപടികള്‍ നീട്ടി വച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.