മൂന്നാറില്‍ വീണ്ടും ഭീതി പരത്തി പടയപ്പ

 മൂന്നാറില്‍ വീണ്ടും ഭീതി പരത്തി പടയപ്പ

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ഭീതി പരത്തി പടയപ്പ എന്ന കാട്ടാന. മൂന്നാര്‍ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങള്‍ തടഞ്ഞു. 30 മിനിറ്റോളം റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നാട്ടുകാരും വാഹന യാത്രകരും ബഹളം വെച്ചാണ് പടയപ്പയെ തുരത്തിയത്.

ഫുട്ബോള്‍ മാച്ച് തടസ്സപ്പെടുത്തിയതും ഗതാഗതക്കുരുക്കുണ്ടാക്കിയതും പഴക്കടകള്‍ ആക്രമിച്ചു പഴങ്ങള്‍ അകത്താക്കിയതും പടയപ്പയുടെ വീരകൃത്യങ്ങളായി ആരാധകര്‍ പാടി നടക്കുന്നതിനിടെയാണ് പടയപ്പയുടെ അക്രമം കൂടിവന്നത്. കുറച്ച് നാളുകളേ ആയിട്ടുള്ളു പടയപ്പ ചെറുതായൊന്ന് സ്വഭാവം മാറ്റിയിട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.