മലപ്പുറത്ത് ഉള്ളി കയറ്റിവന്ന ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഉള്ളി കയറ്റിവന്ന ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വളാഞ്ചേരി: മലപ്പുറത്ത് ഉള്ളി കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. വളാഞ്ചേരി വട്ടപ്പാറ വളവില്‍ രാവിലെ ആറരയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ലോറി നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്.

സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടാപ്പാറ. ഈ മാസം തന്നെ നാലാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.