കാസര്‍ക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാടിന് സമീപം മാവുങ്കലിലാണ് സംഭവം. കോടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് വെട്ടേറ്റത്.
പരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.