കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതിയെ ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സര്‍ജിക്കല്‍ ഐസിയുവില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.
ഐസിയുവിലേക്ക് യുവതിയെ എത്തിച്ച ശേഷം മടങ്ങിയ അറ്റന്‍ഡര്‍ തിരികെ എത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്.
തുടര്‍ന്ന് ബന്ധുക്കൾ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ജീവനക്കാരന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
അതേസമയം പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയതിനെ തുടർന്ന് മെഡിക്കല്‍ കോളജ് അന്വേഷണ സമിതിയെ നിയമിച്ചു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.