ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് ലണ്ടനില്‍ പ്രതിക്ഷേധ പ്രകടനം

ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച്  ലണ്ടനില്‍ പ്രതിക്ഷേധ പ്രകടനം

ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനില്‍ പ്രതിഷേധിച്ചത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓള്‍ഡ്വിച്ചില്‍ സ്ഥിതി ചയ്യുന്ന ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ട്രാഫല്‍ഗര്‍ ചത്വരത്തിലേക്ക് പ്രകടനം നടത്തി.

'ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു' എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുള്ളവരുടെ പ്രതിഷേധം. കര്‍ഷകര്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും അതിനാല്‍ 30ല്‍ അധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും പോലീസ് ആവരോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ബന്ധപ്പെട്ട അധികാരികളുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷന്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.